നേര് ...
അതിനു പല ഭാവങ്ങളുണ്ട്...
ചിലപ്പോള്‍ അത് നിറ ശോഭയില്‍ വെട്ടിത്തിളങ്ങുന്നു...
ചിലപ്പോള്‍ അത് ജീവനോടെ കുഴിച്ചു മൂടപ്പെടുന്നു...
ചിലപ്പോള്‍ അത് മനുഷ്യ സ്വാര്‍ഥതയുടെ ആഴിയില്‍ ഗതി കിട്ടാതെ അലയുന്ന ഓടമാകുന്നു ...

മനസ്സില്‍ ആ നേരിന്റെ അലയൊലി ചില നേരങ്ങളില്‍ പ്രക്ഷുബ്ദമാകാറുണ്ട്...
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ പ്രതിവചനമായി എന്റെ ഹൃദയത്തില്‍ പുനര്‍ജനിക്കാറുണ്ട്....!

Islam


        ആധുനിക ലോകത്തിന്റെ ഇസ്ലാമിക വീക്ഷണം മറ്റു മതങ്ങളെ പോലെ ഇതും ഒരു മതം മാത്രം ആണ് എന്നാണ്...... ആ കാഴ്ച്ചപ്പാടിനാല്‍ ആണ് ഇസ്ലാമിലെ നന്മകളെ അവര്‍ മതേതരത്വം എന്ന കുരിശില്‍ തറക്കുന്നത്......!

ഇസ്ലാം മത വിശ്വാസികളില്‍ തന്നെയും പലരുടെയും ധാരണയും അത് തന്നെയാണ്... യഥാര്‍ത്ഥ ഇസ്ലാമിനെ മുറുകെപ്പിടിക്കാന്‍ അവര്‍ മടിക്കുന്നതും അതിനാല്‍ തന്നെ.....!



ഇസ്ലാം എന്നാല്‍ സംസ്കരണമാണ്. അന്ത്യപ്രവാചകന്‍ ഒരു പുതിയ മതത്തിന്റെ ഉപജ്ഞാതാവ് ആയിരുന്നില്ല..... മറിച്ചു, വിശ്വ മാനവിക സംസ്കൃതിയുടെ പുനസ്ഥാപകന്‍ ആയിരുന്നു.....!!! അദ്ദേഹം പ്രചരിപ്പിച്ചത് ഈസയും മൂസയും ദാവൂദും സുലൈമാനും പ്രചരിപ്പിച്ച വിശ്വ മാനവിക സംസ്കാരം തന്നെ ആയിരുന്നു.....!!! മുഹമ്മദ്‌ നബി (സ അ സ) മാത്രമല്ല, എല്ലാ പ്രവാചകന്‍മാരും ചെയ്തത് അത് തന്നെയായിരുന്നു.....!!! ആദം നബി അലൈഹിസ്സലാം ഭൂമിയില്‍ സ്ഥാപിച്ച ഇസ്ലാം എന്ന മഹത്തായ ആദര്‍ശം......!!! 







കാലക്രമേണ ഏക ദൈവമെന്ന സത്യത്തില്‍ നിന്ന് അവന്‍ വ്യതിചലിച്ചു തുടങ്ങി.... കാണുന്ന എല്ലാ പ്രകൃതി ശക്തികളും അവനു ദൈവങ്ങളായി..... അവന്റെ വിവേചന ശക്തിയുടെ തെറ്റായ മുഖം ആയിരുന്നു അത്.... മണ്മറഞ്ഞു പോയ മഹാന്മാരും പിതാമഹരും അവനു ദൈവങ്ങള്‍ ആയി.... കാല ക്രമേണ അവരുടെ വിശ്വാസങ്ങളെ കാലം മതം എന്ന് വിളിക്കാന്‍ തുടങ്ങി.... അതിലെ പൊള്ളത്തരങ്ങള്‍ കണ്ടു നിരീശ്വര വാദവും ഉടലെടുത്തു..... എന്നാല്‍ വിശ്വ മാനവികതയുടെ പ്രകാശമേന്തി അവരിലേക്ക്‌ പ്രവാചകന്മാര്‍ നിയോഗിതരായി.... അവരൊക്കെ പ്രകാശിപ്പിച്ചത് ഏക ദൈവത്വവും വിശ്വമാനവികതയും ആയിരുന്നു.... അവര്‍ പറഞ്ഞു "നാമെല്ലാം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ്..... പ്രപഞ്ചത്തിന്റെ ഉടയോനെ മാത്രം ആരാധിക്കുക......"... പക്ഷെ, സ്വാര്ഥതയിലും അധികാര മോഹങ്ങളിലും കടിച്ചു തൂങ്ങിയ മനസാക്ഷികള്‍ ആ പ്രകാശങ്ങളെ രക്തസാക്ഷികള്‍ ആക്കി..... 

അങ്ങനെ മതങ്ങള്‍ വലിയ വിഭാഗങ്ങള്‍ ആയി.... തമ്മില്‍ യുദ്ധങ്ങളുണ്ടായി.... കാലം മതങ്ങളെ വെറുത്തു തുടങ്ങി...... ഇസ്ലാമും ആ കൂട്ടത്തില്‍ ഗണിക്കപ്പെട്ടു.... 'മതേതരത്വം' എന്ന ആശയമുണ്ടായി....... 

എന്നാല്‍ ഇസ്ലാം എന്ന വിശ്വ വിമോചന മഹാ സംസ്കൃതി ഇപ്പോഴും മഞ്ഞു മൂടി കിടക്കുന്നു..... 

അതിനു മുകളില്‍ ആരോ 'മതം' എന്ന ഒരു പുതപ്പു പുതച്ചിരിക്കുന്നു...... !!!

No comments:

Post a Comment